വിശ്രമിക്കാൻ സുരക്ഷിത ഇടം കൊച്ചിയിൽ ഗിഗ് തൊഴിലാളികൾക്കായി ഗിഗോൺ വെൽനസ് ഹബ് സജ്ജം
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ജില്ലയിൽ ആരംഭിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം ഗിഗോൺ വെൽനസ് ഹബ് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ജില്ലയിൽ ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം ഗിഗോൺ വെൽനസ് ഹബ് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിന് കോർപ്പറേഷന്റെ എല്ലാ പിന്തുണയും മേയർ വാഗ്ദാനം ചെയ്തു.
ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. കസേരകൾ, ശുചിമുറി, വൈ ഫെ, ചാർജിങ് സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പിനായി ജീവനക്കാരെയും തൊഴിൽ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
രാവിലെ 8.00 മുതൽ വൈകിട്ട് 3.00 വരെയും, വൈകിട്ട് 3.00 മുതൽ രാത്രി 10.00 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും രണ്ടു ജീവനക്കാർ വീതമുണ്ടാകും.
കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഷ്റഫ് ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം റീജിയണൽ ജോയിൻ്റ് ലേബർ കമ്മീഷണർ സുരേഷ്കുമാർ എറണാകുളം ജില്ല ലേബർ ഓഫീസർ (ജനറൽ) മിനോയ് ജെയിംസ്, എറണാകുളം ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻ്റ്) ജഹ്ഫർ സാദിഖ് ടി. എ എന്നിവർ സംബന്ധിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
