സമ്മര്‍ ഇന്‍ ബത്‌ലഹേം 4K പതിപ്പ് റീ-റിലീസിന് കലാഭവൻ മണിയുടെ ഓർമ്മകൾക്ക് പ്രണാമം
സമ്മര്‍ ഇന്‍ ബത്‌ലഹേം 4K പതിപ്പ് റീ-റിലീസിന് കലാഭവൻ മണിയുടെ ഓർമ്മകൾക്ക് പ്രണാമം
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എവർഗ്രീൻ ക്ലാസിക്കായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' സിനിമയുടെ 4K റീമാസ്റ്റേർഡ് പതിപ്പ് റീ-റിലീസിന് ഒരുങ്ങുന്നു. ഡിസംബർ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 27 വർഷങ്ങൾക്ക് ശേഷമാണ് ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും പ്രേക്ഷകർക്കായി വീണ്ടും ഒരുമിക്കുന്നത്.
ജനങ്ങളുടെ കറുത്ത മുത്ത്: റീ-റിലീസിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച്, അന്തരിച്ച പ്രിയതാരം കലാഭവൻ മണിക്ക് ഹൃദയങ്ങളിൽ നിന്നുമുള്ള പ്രണാമം അർപ്പിച്ചുകൊണ്ട് നടന്റെ ചിത്രം ഉൾപ്പെടുത്തിയ പുതിയ പോസ്റ്റർ പുറത്തിറക്കി. അഭിനയം, നാടൻപാട്ടുകൾ, സാധാരണക്കാരോടുള്ള ഇടപെടൽ എന്നിവയാൽ മലയാളികളെ ആഴത്തിൽ സ്വാധീനിച്ച താരമാണ് കലാഭവൻ മണി. പോസ്റ്റർ റിലീസ് ചെയ്തതോടെ സിനിമാപ്രേമികൾ ആവേശത്തിലാണ്.
ചിത്രത്തെക്കുറിച്ച്:
* സംവിധാനം: സിബി മലയിൽ
* നിർമ്മാണം: സിയാദ് കോക്കർ
* തിരക്കഥ: രഞ്ജിത്ത്
* താരങ്ങൾ: മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തിയിരുന്നു.
* സംഗീതം: വിദ്യാസാഗർ
* ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
* പ്രധാന ഗായകർ: കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ.
സാങ്കേതിക മികവ്:
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്തത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. അറ്റ്മോസ് മിക്‌സ് ചെയ്തിരിക്കുന്നത് ഹരിനാരായണൻ ആണ്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്‌സാണ് ഡിസ്ട്രിബ്യൂഷൻ.
മറ്റ് അണിയറ പ്രവർത്തകർ:
പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, കളറിസ്റ്റ്: ഷാൻ ആഷിഫ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ.
യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ കെ.എസ്.ആർ.ടി.സി ബസ് ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്കൈമാറി
യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കുമ്പളം വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി 
