പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചു മനോവിഷമത്തിൽ യുവതി ജീവനൊടുക്കി
പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ മനോവിഷമത്തിൽ കോതമംഗലം ഇഞ്ചൂർ സ്വദേശിനിയായ ഹന്ന (23) ജീവനൊടുക്കി.
പ്രതിശ്രുത വരന്റെ മരണം മനോവിഷമത്തിൽ യുവതി ജീവനൊടുക്കി
കോതമംഗലം: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ജോണിയുടെ മകൾ ഹന്ന (23) ആണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാത്രി താലൂക്ക് ആശുപത്രിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച മലയിൻകീഴ് ഗോമേന്തപ്പടി കുരിശിങ്കൽ ആന്റണിയുമായി ഹന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ആന്റണിയുടെ വിയോഗത്തെത്തുടർന്ന് ഹന്ന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ആന്റണിയുടെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടന്നിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് ഹന്നയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ് 
