നിറപറയുടെ ലോഡുമായി പോയ ലോറി മൂവാറ്റുപുഴയിൽ മറിഞ്ഞു
നിറപറയുടെ ലോഡുമായി പോയ ലോറി മൂവാറ്റുപുഴയിൽ മറിഞ്ഞു;
മൂവാറ്റുപുഴ: കാലടിയിൽ നിന്നും ആലപ്പുഴയിലേക്ക് നിറപറയുടെ ലോഡുമായി പോവുകയായിരുന്ന ലോറി, മൂവാറ്റുപുഴയിൽ നിന്നും കോട്ടയം റോഡിലേക്ക് പ്രവേശിക്കുന്ന കൊടും വളവിൽ വെച്ച് മറിഞ്ഞു. ഇന്ന് രാവിലെ ഏകദേശം 7 മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ ലോറിയുടെ ഡ്രൈവർ നിസ്സാര പരിക്കേറ്റതായാണ് വിവരം. റോഡിലേക്ക് ലോറി മറിഞ്ഞതിനെത്തുടർന്ന് ചരക്കുകളായ നിറപറ ഉത്പന്നങ്ങൾ ചിതറിപ്പോകുകയും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തു. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടം നടന്ന ഈ വളവ് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഘടനയിലെ അപാകതയും വളവിന്റെ തീവ്രതയുമാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ ക്രമീകരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
